ട്രോളന്മാര്‍ക്ക് മറുപടിയുമായി നടന്‍ അര്‍ജുന്‍ കപൂര്‍

By web desk.18 11 2023

imran-azhar


മുംബൈ: തന്നെ ട്രോളിയവര്‍ക്ക് ചുട്ട മറുപടിയുമായി ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. ഇംഗ്ലിഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള താരത്തിന്റെ ചിത്രത്തെ ട്രോളിയവര്‍ക്കാണ് നടന്‍ മറുപടി നല്‍കിയത്. ബെക്കാമിനേക്കാള്‍ പൊക്കം കുറവായ അര്‍ജുന്, ഫോട്ടോയില്‍ ബെക്കാമിനേക്കാള്‍ ഉയരമുണ്ടെന്നും ചിത്രം ഫൊട്ടോഷോപ്പ് ചെയ്‌തെന്നുമായിരുന്നു ട്രോളുകള്‍.

 

എന്നാല്‍ തന്റെ ഉയരം 183 സെന്റിമീറ്റര്‍ ആണെന്നും വായിക്കുന്നതെല്ലാം വിശ്വസിക്കരുതെന്നും അര്‍ജുന്‍ കപൂര്‍ പ്രതികരിച്ചു. ഇതേ ചിത്രം ഉപയോഗിച്ച് ഒരു പ്രൊഫൈലില്‍ നിന്നും തനിക്കെതിരെയുണ്ടായ ട്രോള്‍ പോസ്റ്റിനു മറുപടിയായി പറയുകയായിരുന്നു താരം.

''എന്റെ യഥാര്‍ഥ ഉയരം 183 സെന്റിമീറ്ററാണ്. ആറടിക്ക് മുകളില്‍. അതിനാല്‍ നമ്മള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്.'' എന്നായിരുന്നു താരത്തിന്റെ കമന്റ്. തന്റെ പ്രിയപ്പെട്ട താരത്ത ആദ്യമായി നേരില്‍ കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ അര്‍ജുന്‍ നേരത്തേ പങ്കുവച്ചിരുന്നു. വര്‍ഷങ്ങളായി ആരാധിക്കുന്നയാളെയാണ് നേരില്‍ കണ്ടതെന്നും തങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ച ഡേവിഡ് ബെക്കാമിനോട് കടപ്പെട്ടിരിക്കുന്നെന്നും താരം കുറിച്ചു.

 

''വര്‍ഷങ്ങളായി ആരാധിക്കുന്നയാളെ ആദ്യമായി നേരില്‍ കണ്ടു. അദ്ദേഹത്തിന്റെ മിയാമിയിലെ പുതിയ ജീവിതത്തെക്കുറിച്ചും ഫുട്‌ബോള്‍, ഇന്ത്യ യാത്രകളെക്കുറിച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ നേരിട്ടു സംസാരിക്കാന്‍ കഴിഞ്ഞു. ഡേവിഡ് ബെക്കാമിനെ നേരില്‍ കാണാന്‍ സാധിച്ചത് വളരെ മഹത്തരമായ കാര്യമാണ്. ഞങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത എന്നെ ആശ്ചര്യപ്പെടുന്നു. എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചതിന് സോനം കപൂറിനും ആനന്ദ് അഹൂജക്കും നന്ദി.''- ഡേവിഡ് ബെക്കാമിനൊപ്പമുള്ള ചിത്രത്തിനൊപ്പം അര്‍ജുന്‍ കപൂര്‍ കുറിച്ചു.

 

മുംബൈയില്‍ നടന്ന ഇന്ത്യ- ന്യൂസീലന്‍ഡ് സെമി ഫൈനലിനു ശേഷമാണ് ബെക്കാമിന് ബോളിവുഡ് താരമായ സോനം കപൂറും ആനന്ദ് അഹൂജയും ചേര്‍ന്ന് വിരുന്നൊരുക്കിയത്. മലൈക അറോറ, അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍, ഷാഹിദ് കപൂര്‍, മീരാ രാജ്പുത്, ഫര്‍ഹാന്‍ അക്തര്‍, കരിഷ്മ കപൂര്‍, ഇഷ അംബാനി തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തിരുന്നു.

 

 

OTHER SECTIONS