By Lekshmi.02 12 2022
ആശാ ശരത്തും മകള്‍ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘ഖെദ്ദ’ തിയേറ്ററുകളിലെത്തി.അഭിനയ ജീവിതത്തിലേക്കുള്ള ഉത്തരാ ശരത്തിന്റെ ആദ്യ പടി കൂടിയാണ് ഈ ചിത്രം.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത് മനോജ് കാനയാണ്.ഒരു ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ചിത്രമാണ് ഖെദ്ദ.
സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.ഏറെ സന്തോഷത്തിലാണ് സിനിമ കണ്ടിറങ്ങിയതെന്നും മകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാക്കുന്നതെന്നും ആശ ശരത് പറഞ്ഞു.വളരെ ചെറിയ ഒരു ചിത്രമാണ്. വലിയൊരു മെസേജ് തരുന്ന സബ്ജക്ടാണ് ചിത്രം സംസാരിക്കുന്നത്.ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നും താരം പറഞ്ഞു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഖെദ്ദ’ ഒരു കെണി രീതിയാണ്. അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരു കെണി.ഖെദ്ദ പ്രണയത്തില്‍ പെട്ടു പോകുന്നവരുടെ ജീവിതമാണ്.സുധീര്‍ കരമന, സുദേവ് നായര്‍, സരയു, ജോളി ചിറയത്ത്, കബനി, ബാബു കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് പി നായര്‍, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം ശ്രീവല്സന് ജെ മേനോന്, ഗാനരചന മനോജ് കുറൂര്‍,കോസ്റ്റ്യൂം അശോകന് ആലപ്പുഴ, മേക്കപ്പ് പട്ടണം ഷാ, സുബിന് ലളിത, ആര്‍ട്ട് രാജേഷ് കല്‍പ്പത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് അംബുജേന്ദ്രന്‍, സൗണ്ട് ഡിസൈന്‍ റോബിന് കുഞ്ഞുകുട്ടി, മനോജ് കണ്ണോത്ത്.