By Lekshmi.06 12 2022
കേരളത്തിലെ തിയേറ്ററുകളിൽ അവതാർ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്.ഡിസംബർ 16 നാണ് അവധാർ തീയേറ്ററുകളിലേക്കെത്തുന്നത്.സിനിമകൾ റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ഒ.ടി.ടി പ്രദർശനത്തിന് നൽകുന്നതിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തിയിരുന്നു.
അത്തരം ചിത്രങ്ങളുടെ നിർമാതാക്കളും നടീ നടൻമാരും, വിതരണക്കാരുമായും സഹകരിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംഘടനകൾക്കും കത്ത് നൽകുമെന്നും ഫിയോക് വ്യക്തമാക്കി.ജനുവരി 1 മുതൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനം നടപ്പാക്കും.