വലതു കണ്ണിന് കോർണിയൽ ട്രാൻസ്പ്ലാൻ്റ് നടത്തിയിട്ടും കാഴ്ച ലഭിച്ചില്ല: ബാഹുബലി താരം റാണ

By Lekshmi.18 03 2023

imran-azhar 

സിനിമ കാഴ്ചകൾക്ക് അപ്പുറം ജീവിതത്തിലേക്ക് എത്തുമ്പോൾ പ്രതിനായകന്മാരായി വെള്ളിത്തിരയിലെത്തുന്ന താരങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നവരാണ്.സമീപകാലത്ത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിസ്മയക്കാഴ്ചകൾ ഒരുക്കിയ ബാഹുബലിയിലെ പ്രതിനായകനായെത്തിയ താരമായിരുന്നു റാണ ദഗുബതി.

 

 

 


ഒരു സിനിമയേക്കാൾ സംഭവബഹുലവും പ്രചോദനാത്മകവുമായിരുന്നു ആ ജീവിതം.ജീവിതത്തിനും മരണത്തിനും ഇടയിൽ താൻ പിന്നിട്ട കല്ലും മുള്ളും നിറഞ്ഞ പാതയെക്കുറിച്ച റാണ തുറന്നു പറഞ്ഞിരിക്കുകയാണ്.ബാഹുബലിയിലെ പൽവാൾ ദേവൻ എന്ന കഥാപാത്രത്തിൻ്റെ സ്വീകാര്യതയാണ് റാണ ‍ഡഗുബതിയെക്കുറിച്ച് പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങുന്നത്.

 

 

 


ബാഹുബലിയിലെ അതിമാനുഷനിൽ നിന്നും നന്നേ മെലിഞ്ഞ റാണയെ കണ്ട് ആരാധകർ ഭയന്നു.അതിൻ്റെ കാരണം തേടി ആരാധരെത്തിയതോടെയാണ് പിന്നീട് റാണ തന്നെ തുറന്നു പറഞ്ഞത്.തൻ്റെ ആരോഗ്യം സംബന്ധിച്ചു കുറിച്ച് ആശങ്കകളുണ്ടായി.കിഡ്‌നികൾ തകരാറിലായി,ഹൃദയത്തിനും പ്രശ്‌നങ്ങൾ ഉണ്ടായി,ബിപി, സ്‌ട്രോക്കോ ഹെമറേജോ വരാൻ എഴുപത് ശതമാനം സാധ്യതയിലായി ആരോഗ്യം.മുപ്പത് ശതമാനംവരെ മരണ സാധ്യതയുമുണ്ടെന്ന് ഡോക്ടർമാർ‌ പറഞ്ഞു.

 

 

 


ബാഹുബലി പുറത്തു വന്നതിനു ശേഷം നടത്തിയ അഭിമുഖത്തിലാണ് തൻ്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന് റാണ വെളിപ്പെടുത്തുന്നത്.ചെറുപ്പം മുതലേ വലതു കണ്ണിന് കാഴ്ചയുണ്ടായിരുന്നില്ല.പിന്നീട് കോർണിയൽ ട്രാൻസ്പ്ലാന്റിലൂടെ കണ്ണ് റാണയ്ക്ക് മാറ്റിവെച്ചെങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല.ഇപ്പോഴും ആ കണ്ണിന് കാഴ്ചയില്ല.എന്നാൽ കണ്ണ് മാത്രമല്ല തൻ്റെ വൃക്കയും മാറ്റി വെച്ചിട്ടുണ്ടെന്ന് ഇപ്പോൾ റാണ തന്നെ തുറന്നു പറയുന്നു.

 

 

 

 

OTHER SECTIONS