By web desk.04 05 2023
മലയാള സിനിമ ലഹരി വിവാദത്തില്‍ പുകയുമ്പോള്‍ പ്രതികരണവുമായി നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന എല്ലാ നടന്മാരുടെയും ലിസ്റ്റ് പൊലീസിന്റെയും അമ്മയുടെയും പക്കലുണ്ടെന്ന് ബാബുരാജ് വെളിപ്പെടുത്തി.
ലഹരി ഇടപാടുകാരില്‍ നിന്നുമാണ് ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പേരുകള്‍ പൊലീസിന് ലഭിക്കുന്നത്. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. ഒരിക്കല്‍ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിന്‍തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വാഹനത്തിന്റെ പിറകെയാണ്. അന്ന് വാഹനം പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമ പിന്നെ ഉണ്ടാകുമായിരുന്നില്ലെന്നും അതൊക്കെ നഗ്നമായ സത്യങ്ങളാണെന്നും ബാബുരാജ് പറഞ്ഞു.
സിനിമാ രംഗത്തു മാത്രമല്ല, എല്ലായിടത്തും ലഹരി ഉപയോഗം വര്‍ദ്ധിക്കുകയാണ്. അമ്മയുടെ ഒഫീസില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ലിസ്റ്റ് തങ്ങള്‍ക്ക് കൃത്യമായി കിട്ടാറുണ്ടെന്നും ബാബുരാജ് പറഞ്ഞു.
പണ്ടൊക്കെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് ഒരു മറയുണ്ടായിരുന്നു. ഇപ്പോള്‍ ആ മറവ് മാറി പരസ്യമായി ചെയ്യാന്‍ തുടങ്ങി. ഈ രീതി മാറണമെന്നും ബാബുരാജ് പറയുന്നു.