സയിദ് ഖാന്റെ പാൻ ഇന്ത്യ ചിത്രം ബനാറസ് ഒഫീഷ്യൽ ട്രൈലർ ശ്രദ്ധേയം

By santhisenahs.27 09 2022

imran-azhar

 

സെയ്ദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമ ബനാറസിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി. നവംബർ നാലിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുന്നു.

 

 

ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

 

നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് അജനീഷ് ലോക്നാഥ് സംഗീതം പകരുന്നു. എഡിറ്റർ- കെ.എം. പ്രകാശ്, പി.ആർ.ഒ.- എ.എസ്. ദിനേശ്, ശബരി.

 

OTHER SECTIONS