"എസ് ഐ ജോഷ്വ"യെ അവതരിപ്പിച്ച് "ബര്‍മുഡ" ടീം; ഷെയ്ന്‍ നിഗം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

By mathew.12 06 2021

imran-azhar

 

ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ബര്‍മുഡ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന 'എസ് ഐ ജോഷ്വ' എന്ന കഥാപാത്രത്തിന്റെ മോഷന്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.


കശ്മീര്‍ സ്വദേശിനിയായ ശെയ്‌ലീ കൃഷ്ണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, ഹരീഷ് കണാരന്‍, സുധീര്‍ കരമന, സാജന്‍ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ചിത്രത്തിനായി ക്യാമറ ഒരുക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതം പകരുന്നു. കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി - പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ - നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -ഹരി തിരുമല.

 

OTHER SECTIONS