By Lekshmi.24 11 2022
മലയാളികളെ എന്നും എപ്പോഴും ഇരുകയ്യും നീട്ടി സ്വീകരിച്ച, സ്വീകരിക്കുന്ന നഗരമാണ് ദുബായ്.ആ സൗഹൃദക്കാഴ്ചയിൽ കാണുന്നത്,നടിമാരും സുഹൃത്തുക്കളുമായ മീര നന്ദനും ഭാമയുമാണ്.ഭാമ പങ്കിട്ട പോസ്റ്റാണ് ഈ കാണുന്നത്.ദുബായിൽ റേഡിയോയിൽ ആർ.ജെയായി വർഷങ്ങളോളം താമസമാണ്.ഭാമ അടുത്തിടെ ഗോൾഡൻ വിസ സ്വീകരിച്ച് ദുബായിയുടെ ആതിഥേയം സ്വീകരിക്കാൻ എത്തിയിരുന്നു.
സിനിമയിൽ നിന്നും എടുത്ത ഇടവേളയിൽ ഭാമ മകൾ ഗൗരിയെ വളർത്തുന്ന തിരക്കുകളിൽ മുഴുകി. അടുത്തിടെ തന്റെ കരിയറിൽ മറ്റൊരു ചുവടുവയ്പ്പും ഭാമ നടത്തിയിരുന്നുഭാമ 'വാസുകി' എന്ന വസ്ത്രബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.ഭാമ തന്റെ ദുബായ് ചിത്രങ്ങൾ തുടർച്ചയായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്നുണ്ട്.മലയാള സിനിമയിലേക്കുള്ള മടങ്ങിവരവിന്റെ പാതയിലാണ് മീര നന്ദൻ.