ബോജ്പുരി നടി ആകാംക്ഷ ദുബേ‍യെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

By Lekshmi.26 03 2023

imran-azhar

 



വാരണസി: ബോജ്പുരി നടി ആകാംക്ഷ ദുബേയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇരുപത്തിയഞ്ച് വയസ്സായിരുന്നു.വാരണാസിയിലെ ഹോട്ടൽമുറിയിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.നടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

 

 

 

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വാരണസിയില്‍ എത്തിയതായിരുന്നു നടി.മരിയ്ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹിലാരോ മാരേ എന്ന ബോജ്പുരി ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോ ആകാന്‍ഷ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

 

 

 

വീഡിയോഗാനം പുറത്തിറങ്ങി സന്തോഷം പങ്കിടേണ്ട സമയത്ത് മരണത്തിലേക്ക് പോയത് എന്തിനാണെന്ന ദുരൂഹത ബാക്കി നില്‍ക്കുന്നു.ബോജ് പുരിയിലെ പ്രശസ്ത നടന്‍ പവന്‍സിങ്ങിനൊപ്പമുള്ള പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളും ആകാന്‍ഷ ശനിയാഴ്ച സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

 

 

 

സിനിമകൾക്ക് പുറമേ, സോഷ്യൽമീഡിയയിലും സജീവമായ താരമായിരുന്നു ആകാക്ഷ.മരണകാരണം എന്താണെന്ന് വ്യക്തമല്ല.മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പും സോഷ്യൽമീഡിയയിൽ ആകാംക്ഷ സജീവമായിരുന്നു.കഴിഞ്ഞ വാലന്‍റൈൻസ് ഡേയ്ക്ക് കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബന്ധം പരസ്യപ്പെടുത്തിയിരുന്നു.സഹതാരമായ സമർ സിംഗിനൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്.

 

 

OTHER SECTIONS