ഭോജ്പുരി സംവിധായകന്‍ സുഭാഷ് ചന്ദ്ര തിവാരിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Lekshmi.25 05 2023

imran-azhar

 

സോന്‍ഭദ്ര: ഭോജ്പുരി സംവിധായകന്‍ സുഭാഷ് ചന്ദ്ര തിവാരിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയാണ് സുഭാഷ്.

 

ബുധനാഴ്ച ഉത്തര്‍പ്രദേശ് സോന്‍ഭദ്രയിലെ സിനിമാ ഷൂട്ടിംഗിനായി തന്റെ ടീമിനൊപ്പം ഹോട്ടല്‍ തിരുപ്പതിയില്‍ താമസിക്കുകയായിരുന്നു സുഭാഷെന്ന് എസ്.പി യഷ്വീര്‍ സിംഗ് പറഞ്ഞു. ''സുഭാഷിന്റെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണകാരണം അറിയാനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും'' യഷ്വീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS