ബോളിവുഡ് താരം ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു

By Sooraj Surendran.01 05 2021

imran-azhar

 

 

ബോളിവുഡ് സിനിമ, സീരിയൽ താരം ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു.

 

കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

 

2003 മുതലാണ് അഭിനയ രംഗത്തേക്ക് അദ്ദേഹം എത്തുന്നത്.

 

പേജ് 3, കോർപേററ്റ്, റോക്കറ്റ് സിങ്: സെയിൽസ്മാൻ ഒാഫ് ദ് ഇയർ, മർഡർ 2, ജബ് തക് ഹേ ജാൻ, ചാൻസ് പേ ഡാൻസ്, ടു സ്റ്റേറ്റ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുപിടി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

 

ആർമിയിൽനിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്.

 

വിക്രം ഭട്ടിന്‍റെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിക്രം ഭട്ടാണ് മരണവിവരം സ്ഥിരീകരിച്ചത്.

 

OTHER SECTIONS