ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

By Lekshmi.06 01 2023

imran-azhar

 

 

മുംബൈ: ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.ഡിസ്നി + ഹോട്ട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് ഡിസ്നി ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ സ്ട്രീം പ്രഖ്യാപിച്ചത്.2018 ല്‍ ഇറങ്ങി വന്‍ ഹിറ്റായ ബ്ലാക്ക് പാന്തറിന്‍റെ തുടര്‍ച്ചയാണ് ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ.

 

2020 ല്‍ ക്യാൻസർ ബാധിച്ച് ബ്ലാക്ക് പാന്തറായി അഭിനയിച്ചിരുന്ന ചാഡ്‌വിക്ക് ബോസ്‌മാന്‍റെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് സ്ക്രിപ്റ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ പുറത്തിറങ്ങിയത്.

 

ആഫ്രിക്കയിലെ നിഗൂഢരാജ്യമായ വഗാണ്ടയിലെ രാജാവായ ടി'ചലയുടെ മരണത്തിന് ശേഷം ആ രാജ്യം നേരിടുന്ന വെല്ലുവിളികളാണ് ചിത്രം പറയുന്നത്.ഫെബ്രുവരി 1-നാണ് ഡിസ്നി + ഹോട്ട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീമിം ചെയ്യുന്നത്.

 

ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ലഭിക്കും.2018ല്‍ ആദ്യ ചിത്രം സംവിധാനം ചെയ്ത പ്രശസ്ത സംവിധായകൻ റയാൻ കൂഗ്ലർ തന്നെയാണ് ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത വഗാണ്ട ഫോർ എവർ തീയറ്ററുകളില്‍ മികച്ച വിജയമാണ് ലഭിച്ചത്.

OTHER SECTIONS