ഞങ്ങൾ മൂന്നായി; അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് നടൻ മോഹിത് റെയ്ന

By Lekshmi.17 03 2023

imran-azhar

 

 

ബോളിവു‍ഡ് നടൻ മോഹിത് റെയ്നയ്ക്കും ഭാര്യ അദിതിയ്ക്കും കുഞ്ഞ് പിറന്നു.താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്.മോഹിത്തിനും അദിതിയ്ക്കും പെൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്.കുഞ്ഞിന്റെ കൈയ്യിൽ പിടിച്ചു കൊണ്ടുള്ള ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ കൊടുത്തിട്ടുണ്ട്.ഞങ്ങൾ അങ്ങനെ മൂന്നായി.വെൽകം ടു ദ് വേൾഡ് ബേബി ഗേൾ എന്നാണ് മോഹിത് ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. 

 

ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ നേരുന്നത്.കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു മോഹിത് അദിതിയെ വിവാഹം കഴിച്ചത്.ഞങ്ങൾ ഇനി രണ്ടല്ല, ഒന്നാകുന്നു.ഈ പുതിയ യാത്രയിൽ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും വേണം എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ച് മോഹിത് കുറിച്ചത്. 

 

വിക്കി കൗശൽ നായകനായെത്തിയ ഉറി ദ് സർജിക്കൽ സ്ട്രൈക്കിലെ മോഹിത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിക്കി കൗശലിന്റെ സുഹൃത്തും രക്തസാക്ഷിയുമായ മേജർ കരൺ കശ്യപിനെയാണ് അദ്ദേഹം സ്‌ക്രീനിൽ അവതരിപ്പിച്ചത്.മിസിസ് സീരിയൽ കില്ലർ, ഷിദ്ദത്ത് എന്നീ ചിത്രങ്ങളിലും മോഹിത് റെയ്ന അഭിനയിച്ചു.

 

 

OTHER SECTIONS