By Lekshmi.24 05 2023
ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടന്‍ നിതേഷ് പാണ്‌ഡെ (50)യെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാസിക്കിനു സമീപം ഇഗ്താപുരിയില്‍ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്നാണു സൂചന. ഭാര്യ അര്‍പിതയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
തൊണ്ണൂറുകളില്‍ നാടകവേദിയില്‍ അരങ്ങേറ്റം കുറിച്ച നിതേഷ് പിന്നീട് സിനിമാ, സീരിയല്‍ രംഗത്ത് സജീവായി. ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിരുന്നു. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്‌സ്, രംഗൂണ്‍, ഹോസ്‌ല കാ ഘോസ്‌ല തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.