By Ashli Rajan.20 03 2023
ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ വധിക്കുമെന്ന ഭീഷണിയുമായി ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയി.വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതി മുന്നില്‍ സുരക്ഷ ശക്തമാക്കി. ബിഷ്‌ണോയുടെ സംഘത്തിന്റേതെന്ന പേരില്‍ ഇമെയില്‍ സന്ദേശം ലഭിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്.
സല്‍മാനെ നേരില്‍ കാണണമെന്നും ഇമെയിലിലുണ്ട്. സല്‍മാന്‍ വധിക്കുമെന്ന് പ്രഖ്യാപിച്ച ലോറന്‍സ് ബിഷ്‌ണോയ് കഴിഞ്ഞ ആഴ്ച ഒരു ചാനലിന് അഭിമുഖം നല്‍കിയിരുന്നു. പഞ്ചാബ് ജയിലില്‍ നിന്ന് ഒരു ചാനല്‍ അഭിമുഖം നല്‍കിയത് വലിയ വിവാദവും ആയി. എന്നാല്‍ അഭിമുഖം ജയിലില്‍ നിന്നല്ലെന്നാണ് പഞ്ചാബ് പൊലീസിന്റെ വാദം.