ബോളിവുഡ് നടി ശശികല അന്തരിച്ചു

By Web Desk.04 04 2021

imran-azhar

 


ന്യൂഡല്‍ഹി: ബോളിവുഡ് നടി ശശികല അന്തരിച്ചു. 88 വയസായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.

 

1950 കളിലും 80 കളിലും നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് ശശികല. 1959 ല്‍ ബിമല്‍ റോയിയുടെ സുജാത എന്ന ചിത്രത്തില്‍ ശശികല ശ്രദ്ധേയ വേഷത്തില്‍ എത്തി.

 

അനുപമ, ഫൂല്‍ ഓര്‍ പത്തര്‍, ആയി മിലന്‍ കി ബേല, ഗുംറ, വക്ത് ആന്റ് ഖൂബ്സൂരത്ത് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

 

ജീനെ ഇസ്ലി കാ നാം ഹേ, അപ്നാപന്‍, ദില്‍ ദേകെ ദേഖോ, സോന്‍ പരി എന്നീ ടെലിവിഷന്‍ ഷോകളിലും ശശികല വേഷമിട്ടു. 1952 ലും (ആരതി), 1963 ലും (ഗുംറ) മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2007 ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS