കങ്കണ ചിത്രത്തിനു പിന്നാലെ ദ ലേഡി കില്ലറും, മുതല്‍മുടക്ക് 45 കോടി, ആദ്യ ദിന കളക്ഷന്‍ വെറും 38000 രൂപ!

By Web Desk.06 11 2023

imran-azhar

 

 


ബോളിവുഡില്‍ മറ്റൊരു ചിത്രം കൂടി പരാജയത്തിന്റെ പടുകുഴിയില്‍. കങ്കണ റണൗട്ട് നായികയായി എത്തിയ തേജസിനു പിന്നാലെ ഏറ്റവും മോശം കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ഹിന്ദി ചിത്രം ദ ലേഡി കില്ലര്‍. വെറും 38000 രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രത്തിന് ലഭിച്ചത്. എല്ലാ കേന്ദ്രങ്ങളില്‍ നിന്നുമായി വിറ്റുപോയത് 293 ടിക്കറ്റുകള്‍ മാത്രമാണ്.

 

അര്‍ജുന്‍ കപൂറും, ഭൂമി പഡ്‌നേക്കറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം 45 കോടി മുതല്‍ മുടക്കിലാണ് നിര്‍മിച്ചത്. ബിഎ പാസ്, സെക്ഷന്‍ 375 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ബാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

 

2022 ഏപ്രിലിലാണ് സിനിമയുടെ പ്രാരംഭ ജോലികള്‍ തുടങ്ങിയത്. 2022 ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങി. 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായ ശേഷം സാമ്പത്തിക പ്രതിസന്ധിയും അഭിനേതാക്കളുടെ ഡേറ്റ് ക്ലാഷും മൂലം ചിത്രീകരണം നിലച്ചു.

 

സിനിമ പൂര്‍ത്തിയാകാന്‍ പത്തു ദിവസത്തെ ഷൂട്ടിംഗ് കൂടി വേണ്ടിയിരുന്നു. ഇതിനായി 5 കോടിയോളം രൂപ വേണ്ടിയിരുന്നു. എന്നാല്‍, ഈ തുക മുടക്കാന്‍ നിര്‍മാതാക്കാള്‍ വിസമ്മതിച്ചതോടെയാണ് ചിത്രീകരിച്ച ഭാഗം എഡിറ്റ് ചെയ്ത് പ്രദര്‍ശനത്തിന് എത്തിച്ചത്.

 

ഒടിടി റിലീസ് പ്ലാന്‍ ചെയ്തിരുന്നതിനാല്‍ വെറും അന്‍പത് കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. മതിയായ പ്രൊമോഷനും സിനിമയ്ക്ക് നല്‍കിയിരുന്നില്ല.

 

നേരത്തെ കങ്കണ നായികയായ തേജസ് വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. 60 കോടി മുതല്‍ മുടക്കില്‍ എത്തിയ തേജസിന് 5.45 കോടി മാത്രമാണ് ലഭിച്ചത്.

 

 

OTHER SECTIONS