ശ്രീ ചിത്തിര തിരുനാളിന്റെ ജീവിതം സിനിമയാകുന്നു; പ്രമുഖ ബോളിവുഡ് നിർമാണ കമ്പനി ചിത്രം നിർമ്മിക്കും?

By Sooraj Surendran.12 06 2021

imran-azhar

 

 

ശ്രീ ചിത്തിര തിരുനാളിന്റെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി രചിച്ച 'ഹിസ്റ്ററി ലിബറേറ്റഡ്: ദ ശ്രീചിത്രാ സാഗ'-എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്ന പ്രശസ്ത ബോളിവുഡ് നിർമ്മാണ കമ്പനിയാണ്.

 

ഒരു നഗരത്തിന്റെ കഥ'എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഭാരവാഹികളായ അശ്വിൻ സുരേഷ്, മോഹൻ നായർ തുടങ്ങിയവർ ക്ലബ് ഹൗസിൽ നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഇത്തരത്തിലൊരു ആശയമുണ്ടാകാൻ കാരണമെന്നും സൂചനയുണ്ട്.

 

ഹിസ്റ്ററി ലിബറേറ്റഡ്: ദ ശ്രീചിത്രാ സാഗ എന്ന പുസ്തകത്തിൽ നിന്നും ഒരു സിനിമയ്ക്കുള്ള സാധ്യത എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലബ് ഹൗസിൽ ചർച്ച നടന്നത്.

 

ശ്രീചിത്ര തിരുനാളായി അഭിനയിക്കുക ബോളിവുഡ് താരമാണെന്നും സൂചനയുണ്ട്.

 

ഇതോടൊപ്പം ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു നിർമാണ കമ്പനിയും ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.

 

OTHER SECTIONS