പ്രണയം, വിവാഹ നിശ്ചയം, വേര്‍പിരിയല്‍... 20 വര്‍ഷത്തിനു ശേഷം അക്ഷയും രവീണയും ഒരുമിക്കുന്നു!

By Web Desk.23 08 2023

imran-azhar

 

 

ബോളിവുഡിലെ ഓണ്‍ സ്‌ക്രീന്‍, ഓഫ് സ്‌ക്രീന്‍ പ്രണയ ജോഡികളായിരുന്നു അക്ഷയ് കുമാറും രവീണ ടണ്ടനും! ഗോസിപ് കോളങ്ങളില്‍ ഏറെ നിറഞ്ഞുനിന്ന പ്രണയം! വിവാഹത്തോളം എത്തിയ താരപ്രണയം. ഒടുവില്‍ ഇരുവരും വിവാഹത്തില്‍ നിന്ന് പിന്മാറി. കാരണം ഇരുവരും വ്യക്തമാക്കിയില്ല. രണ്ടു പേരും രണ്ടു ജീവിതങ്ങള്‍ തിരഞ്ഞെടുത്തു, കരിയറുമായി മുന്നോട്ടുപോയി.

 

പ്രണയത്തില്‍ നിന്ന് പിന്മാറിയപ്പോഴും ഇരുവരും പരസ്പരം ചെളിവാരിയെറിഞ്ഞില്ല, കുറ്റപ്പെടുത്തിയില്ല. ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഒരിക്കല്‍, ഒരു അഭിമുഖത്തില്‍ രവീണ അക്ഷയ് കുമാറിനെ വിശേഷിപ്പിച്ചത് ബോളിവുഡിലെ നെടുംതൂണുകളില്‍ ഒരാള്‍ എന്നാണ്!

 

 

വ്യക്തി ജീവിതത്തിനൊപ്പം, വെള്ളിത്തിരയിലും പിന്നീട് അക്ഷയ് കുമാറും രവീണയും ഒരുമിച്ചില്ല. ഇരുവരും സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്തിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടായി.

 

വെല്‍ക്കം ടു ദി ജഗിള്‍ എന്ന ചിത്രത്തിലൂടെ അക്ഷയും രവീണയും സ്‌ക്രീനില്‍ വീണ്ടും ഒരുമിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം സഞ്ജയ് ദത്ത്, അര്‍ഷാദ് വര്‍സി, സുനില്‍ ഷെട്ടി, ദിശ പട്ടാനി, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നു എന്നും ഫിലിം ഫെയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

വിജയ് ദേവരകൊണ്ട്, സാമന്ത ചിത്രം ഖുഷി, തിയേറ്ററുകളിലേക്ക്

 


വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ ഖുഷി സെപ്റ്റംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

 

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ഹൃദയം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുഷിക്കായി സംഗീതം ഒരുക്കിയത്.

 

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

 

മേക്കപ്പ് ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍ നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് നരസിംഹന്‍, എഡിറ്റര്‍ പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം ശിവ നിര്‍വാണ.

 

സംഗീതം ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൗണ്ട് മിക്സ് അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ ചെറി, ഡിഒപി ജി മുരളി, പി.ആര്‍.ഒ ജിഎസ്‌കെ മീഡിയ, ആതിരദില്‍ജിത്ത്, പബ്ലിസിറ്റി ബാബാ സായി, മാര്‍ക്കറ്റിംഗ് ഫസ്റ്റ്‌ഷോ.

 

 

 

OTHER SECTIONS