By Web Desk.14 03 2023
ഓസ്‌കാര്‍ വേദിയില്‍ കീരവാണിയുടെ വാക്കുകള്‍ തെറ്റായി തര്‍ജ്ജമ ചെയ്ത് മാധ്യമങ്ങള്‍. ആശാരിമാരെ കേട്ടു വളര്‍ന്ന ഞാന്‍ ഇന്ന് ഓസ്‌കറുമായി നില്‍ക്കുന്നു... എന്ന തലക്കെട്ട് കണ്‍ഫ്യൂഷനും അമ്പരപ്പുമാണ് ഉണ്ടാക്കിയത്. I grew up listening to The Carpenters and now here I am with the Oscars എന്നാണ് ഓസ്‌കര്‍ സ്വീകരിച്ചുകൊണ്ട് കീരവാണി പറഞ്ഞത്. ഇതിനെയാണ് വികലമായി തര്‍ജ്ജമ ചെയ്തത്!
തര്‍ജ്ജമ പാളിയതോടെ മാധ്യമങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തി. അതോടെ ദ കാര്‍പെന്റേഴ്‌സിനെ അറിയാത്തവര്‍, ഗൂഗിളില്‍ തിരഞ്ഞു. ഒരു പക്ഷേ, ഇന്ത്യക്കാര്‍ ഇന്ന് ഏറ്റവും അധികം ഗൂഗിളില്‍ തിരഞ്ഞത് ഈ വാക്കാവും!
അപ്പോള്‍ ആരാണ് ഈ കാര്‍പെന്റേഴ്‌സ്?!
'കാര്‍പെന്റേഴ്‌സ്' അമേരിക്കയില്‍ ഒരുകാലത്ത് വന്‍ തരംഗമുണ്ടാക്കിയ ബാന്‍ഡ് സംഘമാണ്. 60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച അമേരിക്കന്‍ പോപ്പ് ബാന്‍ഡ് രൂപീകരിച്ചത് സഹോദരങ്ങളായ കരേന്‍, റിച്ചാര്‍ഡ് കാര്‍പെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട് യു, ഓണ്‍ലി യെസ്റ്റര്‍ഡേ, ടച്ച് മി വെന്‍ യു ആര്‍ ഡാന്‍സിംഗ്, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോര്‍ വാട്ട് അയാം, ക്ലോസ് ടു യു... ഇങ്ങനെ കാര്‍പെന്റേഴ്‌സ് ബാന്‍ഡിന്റെ നിരവധി ഹിറ്റായ പ്രണയഗാനങ്ങളുണ്ട്.
അക്കാലത്ത് യുവജനങ്ങള്‍ക്കിടയില്‍ തരംഗമായിരുന്നു കാര്‍പെന്റേഴ്‌സ് ബാന്‍ഡ്. 1983ല്‍ കരേന്‍ അകാലത്തില്‍ മരിച്ചതോടെ കാര്‍പെന്റേസ് ബാന്‍ഡ് വിസ്മൃതിയിലായി.