സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയില്‍ എസ് എന്‍ സ്വാമിക്കെതിരെ കേസ്

By Web Desk.15 01 2023

imran-azhar

 


കോഴിക്കോട്: തിരക്കഥാകൃത്ത് എന്‍ എന്‍ സ്വാമിക്കെതിരെ നിര്‍മാതാവ് അപ്പച്ചന്റെ പരാതി. സ്ഥലം ഈടു നല്‍കിയാല്‍ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നല്‍കി 3 കോടിയിലേറെ രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന് കസബ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

 

പരാതിയില്‍ 4 പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. എസ്.എന്‍. സ്വാമിക്കൊപ്പം പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണന്‍, ഭാര്യ ഉഷാ ജയകൃഷ്ണന്‍, ജിതിന്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്റെ (പി.പി. ഏബ്രഹാം) പരാതിയില്‍ കസബ പൊലീസ് കേസെടുത്തത്.

 

 

 

 

OTHER SECTIONS