സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു

By sisira.27 12 2020

imran-azhar

 


സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു.

 

കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പാര്‍വതി തിരുവോത്ത് നായികയാകുന്ന 'വര്‍ത്തമാനം' എന്ന ചിത്രത്തിനെതിരെയാണ് നടപടി.

 

ചിത്രം ചെയര്‍മാന്‍ തീരുമാനമെടുക്കുംവരെ പ്രദര്‍ശിപ്പിക്കാനാവില്ല. ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് ചിത്രമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.

 

ജെഎന്‍യു, കശ്മീര്‍ സംബന്ധമായ ഭാഗങ്ങളും നടപടിക്ക് കാരണമായതായി സൂചനയുണ്ട്.

 

ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

 

അതേസമയം, ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ അറിയിച്ചിരിക്കുന്നത്.

OTHER SECTIONS