By Web Desk.27 09 2022
ശ്രീനാഥ് ഭാസി നായകനായ ചിത്രം ചട്ടമ്പിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നായകന്റെ ഫോട്ടോ ഒഴിവാക്കിയ പോസ്റ്ററാണ് എത്തിയത്. അവതാരികയെ അധിക്ഷേപിച്ച സംഭവത്തില്‍ ശ്രീനാഥ് ഭാസി അറസ്റ്റിലായ ശേഷമാണ് പോസ്റ്ററില്‍ നിന്ന് നടനെ ഒഴിവാക്കിയത്.
സെപ്റ്റംബര്‍ 23 നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദം ചിത്രത്തിനെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന് പ്രതികരണവുമായി എത്തിയിരുന്നു.
ആഷിഖ് അബുവിന്റെ അസോസിയേറ്റും 22 ഫീമെയില്‍ കോട്ടയം, ഡാ തടിയ, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവുമായ അഭിലാഷ് എസ്. കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ഡോണ്‍ പാലത്തറയുടെ കഥക്ക് അലക്സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും അലക്സ് ജോസഫാണ്.
ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനാഥ് ഭാസിയെ കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സിറാജ്, സന്ദീപ്, ഷനില്‍, ജെസ്ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ്. സെബിന് തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ജിനു, പിആര്‍ഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.