അമ്മയുടെ മടിയിലിരുന്ന് സിംബ കുഞ്ഞുവിരലുകള്‍ ഫോണില്‍ അമര്‍ത്തി; അച്ഛന്റെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് ചിരഞ്ജീവി സര്‍ജയുടെ മകന്‍; നിറകണ്ണുകളോടെ ആരാധകര്‍

By Rajesh Kumar.19 02 2021

imran-azhar

 


സിംബ അമ്മയുടെ മടിയിലിരുന്ന് അവന്റെ കുഞ്ഞു വിരലുകള്‍ കൊണ്ട് ഫോണിലെ പ്ലേ ബട്ടണ്‍ അമര്‍ത്തി. അവന്റെ അച്ഛന്‍ അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.

 

വിട പറഞ്ഞ സൂപ്പര്‍ താരം ചിരഞ്ജീവി സര്‍ജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് മകന്‍ ചിന്റു എന്നുവിളിപ്പേരുള്ള സിംബയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഭാര്യയും നടിയുമായ മേഘ്‌നയും കുഞ്ഞും ചേര്‍ന്നാണ് റിലീസ് ചെയ്തത്.

 

കെ. രാമനാരായണ്‍ ആണ് ചിത്രം സംവിധാനത്തിന്റെ സംവിധാനം. സതിയാണ് നായിക. ചിത്രത്തില്‍ ചിരഞ്ജീവിക്ക് വേണ്ടി ശബ്ദം നല്‍കിയത് സഹോദരന്‍ ധ്രുവ് സര്‍ജയാണ്.മേഘ്‌ന മൂന്നു മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവിയെ മരണം തട്ടിയെടുത്തത്. തുടര്‍ന്നുള്ള മേഘ്‌നയുടെ ഓരോ വിശേഷവും ആരാധകര്‍ ഏറെ സ്‌നേഹത്തോടെയാണ് ഏറ്റെടുത്തത്.

 

 

OTHER SECTIONS