'അദ്ദേഹം പ്രതിഭാശാലിയാണ് എന്നാല്‍ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല'; 'മിഷന്‍ ഇംപോസിബില്‍ 7'ല്‍ പ്രഭാസ് എത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍

By mathew.26 05 2021

imran-azhar

 

 


മിഷന്‍ ഇംപോസിബിള്‍ 7ല്‍ തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് എത്തുന്നുവെന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ ക്രിസ്റ്റഫര്‍ മക് ക്വാറി. ചിത്രത്തില്‍ പ്രഭാസ് ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുവെന്ന തരത്തില്‍ വ്യാപകപ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നത്. മിഷന്‍ ഇംപോസിബിള്‍ 7 എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയതോടെയാണ് വിശദീകരണവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയത്.

ലോകേഷ് വല്ലപുറെഡ്ഡി എന്ന വ്യക്തി ക്രിസ്റ്റഫര്‍ മക് ക്വാറിയെ ടാഗ് ചെയ്ത് പ്രചരണത്തിന്റെ സത്യാവസ്ഥ തേടുകയായിരുന്നു. 'അദ്ദേഹം പ്രതിഭാശാലിയാണ്, എന്നാല്‍ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്റര്‍നെറ്റിലേക്ക് സ്വാഗതം' എന്നായിരുന്നു ഇതിന് മറുപടിയായി അദ്ദേഹം കുറിച്ചത്.


മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും സംവിധായകന്‍ ക്രിസ്റ്റഫര്‍ മക് ക്വാറി ഒരു അഭിമുഖത്തില്‍ അത് വ്യക്തമാക്കിയെന്നുമായിരുന്നു പ്രചരണം. രാധേശ്യാമിന്റെ ഇറ്റലി ഷെഡ്യൂളിനായി എത്തിയ പ്രഭാസിനോട് മക് ക്വാറി ചിത്രത്തിന്റെ കഥയും കഥാപാത്രവും വിശദീകരിച്ചുവെന്നും പ്രഭാസ് ഉടന്‍ സമ്മതം മൂളുകയായിരുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം.

 

OTHER SECTIONS