കോവിഡ് പ്രതിസന്ധി; ഒടിടി ഒടിടി റിലീസിനൊരുങ്ങി മാലിക്കും കോള്‍ഡ് കേസും ?

By mathew.09 06 2021

imran-azhar


ഫഹദ് ഫാസിലിനെ നായകനാക്കി മഹോഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രവും പൃഥ്വിരാജ് നായകനാകുന്ന കോള്‍ഡ് കേസും ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നതായി സൂചന. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യത ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നിര്‍മാതാവ് ആന്റോ ജോസഫ് എത്തിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

തിയേറ്റര്‍ റിലീസിനായി ഒരുപാട് കാത്തിരുന്നുവെന്നും എന്നാല്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ ഉള്‍ക്കൊള്ളിച്ച് അടുത്ത കാലത്ത് പ്രദര്‍ശനം നടക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന് അയച്ച കത്തില്‍ ആന്റോ ജോസഫ് പറയുന്നു. രണ്ടു ചിത്രങ്ങളും ആമസോണ്‍ പ്രൈമിലൂടെയാകും പ്രദര്‍ശനത്തിനെത്തുക എന്നാണ് സൂചന.

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് മാലിക്. സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിനായി ക്യാമറ ഒരുക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

തനു ബാലക് ആണ് കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫിനൊപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്. പ്രകാശ് അലക്‌സ് ആണ് ചിത്രത്തിന്റെ സംഗീതം.

 

 

OTHER SECTIONS