മാസ്കിന്റെ വില കുറച്ചുകൂടി പോയോ ? ചർച്ചയായി എ.ആർ റഹ്മാന്റെ മാസ്ക്

By Aswany mohan k.09 06 2021

imran-azhar

 

 

സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും ഇപ്പോൾ ചർച്ച ആയിക്കൊണ്ടിരിക്കുന്നത് ഒരു മാസ്കിനെ പറ്റിയാണ്.സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്റെ മാസ്‌കാണ് ചർച്ചാ വിഷയം. മാസ്കിന്റെ വില കുറച്ചു കൂടിപ്പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മാസ്കിന്റെ വില ഏകദേശം ഇരുപത്തിനായിരത്തോളമാണ്.

 

 

ചെന്നൈയിലെ ഒരു വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് കോവിഡ് വാക്‌സിന്‍ എടുത്തശേഷം അതിന്റെ ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

 

 

മകന്‍ എ.ആര്‍ അമീനുമൊപ്പമുള്ള ചിത്രമായിരുന്നു അത്. ഇതില്‍ ഇരുവരും ധരിച്ച മാസ്‌ക് ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

 

 

വെളുത്ത നിറമുള്ള മാസ്‌കാണ് ഇരുവരും ധരിച്ചത്. വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടര്‍ ആണ് മാസ്‌കിന്റെ പ്രത്യേകത.

 

 

99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്‌ക് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മാസ്‌കിന്റെ പ്രത്യേകതയാണ്.

 

 

ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കും. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്.

 

 

രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി 8 മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം. 249 ഡോളര്‍ ആണ് ഈ മാസ്‌കിന്റെ വില. ഇന്ത്യന്‍ കറന്‍സി മൂല്യം ഏകദേശം 18,148 രൂപ.

 

 

OTHER SECTIONS