By santhisenanhs.26 09 2022
ദളപതി വിജയ്‍യെ നായകനാക്കി തെന്നിന്ത്യയുടെ പ്രിയ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ചിത്രത്തിന്റെ തകര്‍പ്പൻ അപ്‍ഡേറ്റുകള്‍ പുറത്തുവരികയാണ്.
ദളപതി 67 ഡിസംബര്‍ ആദ്യ ആഴ്‍ചയോടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തൃഷ കൃഷ്‍ണൻ ആയിരിക്കും ചിത്രത്തിലെ നായിക എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് അടുത്തിടെ ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്‍നേഹത്തോടെ ലോകേഷ് കനകരാജ്, എന്നുമാണ് അദ്ദേഹം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചത്.