By Web Desk.22 03 2023
ഓസ്‌കര്‍ തിളക്കത്തില്‍ നില്‍ക്കുന്ന നാട്ടു നാട്ടു ഗാനത്തിന് ചുവടുവച്ച് ഡല്‍ഹി ജര്‍മ്മന്‍ എംബസിയിലെ ജീവനക്കാര്‍. ജര്‍മ്മന്‍ അംബാസഡറാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ജര്‍മ്മന്‍കാര്‍ക്ക് നൃത്തം ചെയ്യാന്‍ കഴിയില്ലേ? ഞാനും എന്റെ ഇന്‍ഡോ-ജര്‍മ്മന്‍ ടീമും ഓള്‍ഡ് ഡല്‍ഹിയില്‍ വച്ച് #oscar95 #naatuNaatu വിജയം ആഘോഷിച്ചു. വീഡിയോ പങ്കുവച്ചുകൊണ്ട് ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍ കുറിച്ചു.
നേരത്തെ കൊറിയന്‍ എംബസി നാട്ടു നാട്ടു ഗാനത്തിന് ചുവടുവച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇങ്ങനെയൊരു വീഡിയോക്ക് പ്രചോദനം നല്‍കിയതിന് കൊറിയന്‍ എംബസിക്ക്, ജര്‍മ്മന്‍ അംബാസഡര്‍ നന്ദിയും പറഞ്ഞിട്ടുണ്ട്. ഒരുകൂട്ടം ജാപ്പനീസ് നല്‍ത്തകര്‍ നാട്ടു നാട്ടുവിന് ചുവടുവച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.