ധനുഷിന്റെ വാത്തി ഓഡിയോ റൈറ്റ്‍സ് വിറ്റുപോയത് വൻ തുകയ്ക്ക്

By santhisenahs.26 09 2022

imran-azhar

 

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് - വെങ്കി അറ്റ്‍ലൂരി ചിത്രമാണ് വാത്തി. ചിത്രത്തിൽ മലയാളി താരം സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

 

ഇപ്പോഴിതാ വാത്തിയുടെ ഓഡിയോ റൈറ്റ്സ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്.

 

വാത്തിയില്‍ ധനുഷിന്റെ ഒരു ഹെവി ഡാൻസുണ്ടായിരിക്കുമെന്നാണ് ജി വി പ്രകാശ്‍കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.OTHER SECTIONS