നമുക്കിഷ്ടപ്പെട്ട രീതിയില്‍ ആളുകള്‍ അഭിപ്രായം പറയണമെന്നില്ല, ബാബു ചേട്ടനും അതേ പറഞ്ഞുള്ളു

By Ashli Rajan.23 01 2023

imran-azhar

 

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനായ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ചിത്രത്തെ കുറിച്ചുള്ള നടന്‍ ഇടവേള ബാബു ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

 

ഈ സിനിമ മുഴുവന്‍ നെഗറ്റീവ് ആണെന്നും എങ്ങിനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.

 

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ഇടവേള ബാബുവിന്റെ വിമര്‍ശനം.ഇത് ഏറെ ചര്‍ച്ചരള്‍ക്ക് വഴിയൊരുക്കി.

 


ഇപ്പോഴിതാ വിശയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. ഓരോരുത്തരും സിനിമ കാണുന്നത് വ്യത്യസ്തമായാണെന്നും ഇടവേള ബാബുവിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. തങ്കം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമയെ കാണുന്നത്. ഒരു സിനിമയെക്കുറിച്ച് ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ അത് തികച്ചും വ്യക്തിപരമായിരിക്കും. അത് നല്ലതായാലും ചീത്തയായാലും സ്വീകരിക്കേണ്ടത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്.

 

ഞാനൊരു സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെ തന്നെ എന്റെ സിനിമയെ പ്രേക്ഷകര്‍ കാണണമെന്നും എനിക്ക് ഇഷ്ട്ടപെട്ട രീതിയില്‍ തന്നെ ഇതിനോട് പ്രതികരിക്കണം എന്ന് വാശി പിടിക്കാനാകില്ല.

 

സിനിമ കണ്ടിട്ട് ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയാം. അതവരെ എങ്ങനെ സ്വാധീനിച്ചു എന്നുള്ളത് തികച്ചും വ്യക്തിപരമാണ്. ബാബു ചേട്ടന് അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ദിലീഷ് പറഞ്ഞു.

 

OTHER SECTIONS