ഇന്ത്യയുടെ ഡാർലിങ്ങിനൊപ്പം... പ്രഭാസിനൊപ്പമുള്ള ദുൽഖറിന്റെ ചിത്രങ്ങൾ വൈറൽ

By santhisenanhs.05 08 2022

imran-azhar

 

ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം സീത രാമം പ്രീ റിലീസ് ഇവന്റിൽ തിളങ്ങി പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ്. ഇതിന്റെ ചിത്രങ്ങൾ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

വിത്ത് ഇൻഡ്യാസ് ഡാർലിംഗ് എന്ന കുറിപ്പോടെയാണ് പ്രഭാസിനൊപ്പമുള്ള ചടങ്ങിലെ ചിത്രം ദുൽഖർ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് പ്രിയതാരങ്ങൾ ഒന്നിച്ചുള്ള ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്.

 

അതേ സമയം, പ്രഭാസ് നായകനാകുന്ന ആദിപുരുഷ്ന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.

 

500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് മുൻപ് വാര്‍ത്തകള്‍ വന്നിരുന്നു. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തില്‍ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. പ്രഭാസ് പിന്നീട് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായി.

 

പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. സലാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും അഭിനയിക്കുകയത്രേ.

OTHER SECTIONS