By Web Desk.26 08 2022
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി സിനിമ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍, അവയൊന്നും യാഥാര്‍ത്ഥ്യമായില്ലെന്നും സംവിധായകന്‍ രാജസേനന്‍. ജയറാമിനെ നായകനാക്കി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാം-രാജസേനന്‍ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടിന്റെ തുടക്കം. മധുചന്ദ്രലേഖയാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച ചിത്രം. കലാകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നതായി രാജസേനന്‍ വെളിപ്പെടുത്തിയത്.
ഇടയ്ക്ക് മമ്മൂക്കയുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മോഹന്‍ലാലുമായി രണ്ടുമൂന്നു പ്രാവശ്യം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒരു പ്രോജക്റ്റ് മോഹന്‍ലാലുമായി നടക്കേണ്ടതായിരുന്നു. അത് ചില തല്‍പ്പര കക്ഷികളുടെ ഇടപെടലുകള്‍ കൊണ്ട് മാറിപ്പോയതാണ്. പിന്നെ അതിനൊക്കെ ഒരു യോഗം വേണമല്ലോ.
എനിക്ക് ഇപ്പോഴും മമ്മൂക്ക, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് ഹരമാണ്. ആരാധകന്‍ എന്നു വേണമെങ്കില്‍ പറയാം, അതാണ് ശരി. രാജസേനന്‍ പറയുന്നു.
രാജസേനനുമായുള്ള അഭിമുഖം കാണാം.