പുഴ മുതല്‍ പുഴ വരെ വന്‍ വിജയം, മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റും

By Web Desk.16 03 2023

imran-azhar

 


1921: പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. സിനിമ വിജയിച്ചു, മെച്ചപ്പെട്ട വിജയത്തിലേക്കു നീങ്ങുകയാണ്-സംവിധായകന്‍ പറഞ്ഞു.

 

രണ്ടരക്കോടിയോളം രൂപ ബജറ്റിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. രണ്ടു കോടി രൂപ പൊതുജനങ്ങളില്‍ നിന്ന് പിരിച്ചുകിട്ടി. ദിവസേന രണ്ടര ലക്ഷത്തോളം രൂപ ചെലവില്‍ അന്‍പത് ദിവസത്തോളം ചിത്രീകരണം നടത്തി.

 

ജനങ്ങള്‍ നല്‍കിയ പണം അടിച്ചുമാറ്റിയെന്നാണഅ പലരും സാമൂഹിക മാധ്യമങ്ങളിലിരുന്ന് ആരോപിക്കുകയും കരയുകയും ചെയ്യുന്നത്. ആരോപണമുന്നയിച്ച ആരും എനിക്ക് പണം തന്നിട്ടില്ല.

 

എന്നെ ട്രോളിയവര്‍ക്കും ആക്രമിച്ചവര്‍ക്കുമുള്ള മറുപടിയാണ് സിനിമ സംസ്ഥാനത്തെ 86 തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. ശങ്കരാഭരണത്തിന് ശേഷം തിയേറ്ററില്‍ നിന്ന് പുറത്തുപോയി അതേ തിയേറ്ററില്‍ തിരികെ എത്തുന്ന സിനിമയാണിത്. ഒഴിവാക്കിയ പല തിയേറ്ററുകളിലും ചിത്രം തിരിച്ചെത്തുകയാണ്.

 

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സെന്‍സറിംഗ് നടക്കുന്നു. മറ്റു ഭാഷാ പതിപ്പുകളുടെ കാര്യവും സംസാരിക്കുന്നുണ്ട്.

 

സിനിമയ്ക്ക് പണം നല്‍കിയത് സാധാരണ ജനങ്ങളാണ്. പടത്തിന് ലാഭമുണ്ടായാല്‍ ഇവര്‍ ഓരോര്‍ത്തര്‍ക്കും മുടക്കുമുതല്‍ തിരികെ നല്‍കുക അപ്രായോഗികമാണ്. അതിനാല്‍, ഈ തുക സാമൂഹിക സേവനത്തിലൂടെ സമൂഹത്തിന് തിരിച്ചുനല്‍കാനാണ് തീരുമാനം, രാമസിംഹന്‍ പറഞ്ഞു.

 

 

 

 

OTHER SECTIONS