മലയാളത്തില്‍ നിരവധി ഫീല്‍ ഗുഡ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ ആണ് സത്യന്‍ അന്തിക്കാട്..അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പലപ്പോഴും ചില നടന്മാരുടെ സാന്നിധ്യം പതിവായി കാണാന്‍ സാധിക്കും..

By Ashli Rajan.30 11 2022

imran-azhar

മലയാളത്തില്‍ നിരവധി ഫീല്‍ ഗുഡ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ ആണ് സത്യന്‍ അന്തിക്കാട്..അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പലപ്പോഴും ചില നടന്മാരുടെ സാന്നിധ്യം പതിവായി കാണാന്‍ സാധിക്കും..

 

അല്ലെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളിലെ ആ കഥാപാത്രങ്ങള്‍ അവര്‍ക്ക് മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കു എന്ന് പലപ്പോഴും തോന്നാറുണ്ട്. അത്തരത്തില്‍ ഒരു കൊമ്പോയാണ് സത്യനും ശ്രീനിവാസനും തമ്മിലുള്ളത്..

 

ഇവര്‍ ഒന്നിച്ച പല ചിത്രങ്ങളും അവിസ്മരണീയമാണ്.. എക്കാലവും ഹിറ്റുമാണ്..1986 ലെ ടി പി ബാലഗോപാലന്‍ എം എ എന്ന സിനിമയിലൂടെയാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിയ്ക്കുന്നത്. പിന്നീട് സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ ഉണ്ടായി.

ഇപ്പോഴിതാ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചിരിക്കുന്ന ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ശ്രീനിവാസന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു..

 

എന്നാല്‍ ഇപ്പോള്‍ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുരുക്കന്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ വീണ്ടും സിനിമയിലേക്ക് എത്തുകയാണ്.. വിനീത് ശ്രീനിവാസന്‍ ഷൈന്‍ ടോം ചാക്കോ എന്നിവരും കൂടാതെ ചിത്രത്തിലുണ്ട്. ആ സെറ്റില്‍ വെച്ചെടുത്ത ഇരുവരുടെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്.

 

പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുന്നു.രണ്ടുദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന കുറുക്കന്‍ എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയി കണ്ടു ശ്രീനി പഴയ ശ്രീനിയായി മാറിയിരിക്കുന്നുവെന്നും നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും ആണെന്നാണ് സത്യന്‍ അന്തിക്കാട് കുറിച്ചിരിക്കുന്നത്.

 

OTHER SECTIONS