By Lekshmi.05 02 2023
പ്രശസ്ത സംവിധായക സുധ കൊങ്ങരയ്ക്ക് പരുക്കേറ്റു.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കാണാമെന്ന് പറഞ്ഞ് സുധ ട്വിറ്ററിൽ കുറിച്ചു.അക്ഷയ് കുമാറിനെ നായകനാക്കി തന്റെ സൂപ്പർഹിറ്റ് തമിഴ് ചിത്രമായ 'സൂരറൈ പോട്ര്'ന്റെ റീമേയ്ക്കാണ് സുധ ഇപ്പോൾ ഷൂട്ട് ചെയ്തോണ്ടിരിക്കുന്നത്.
ഇതിനിടെയാണ് സുധയ്ക്ക് സ്വയം പരുക്കേൽക്കുകയും ഇടതു കൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തത്.'അതി വേദനാജനകം, വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ഉദ്ദേശിച്ച ഇടവേള അല്ല ലഭിച്ചത്', സുധ കൊങ്കര ട്വീറ്റ് ചെയ്തു.സംഗീതസംവിധായകൻ ജിവി പ്രകാശ്, വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിട്ടുണ്ട്.
സൂര്യയുടെ 2ഡി എന്റർടൈൻമെന്റും അബുണ്ടന്റിയ എന്റർടൈൻമെന്റും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്.രാധികാ മദൻ നായികയായി എത്തുമ്പോൾ ഹിന്ദി പതിപ്പിലും പരേഷ് റാവൽ തന്റെ വേഷം വീണ്ടും അവതരിപ്പിക്കും.