സംവിധായകന്‍ ടി എസ് മോഹന്‍ അന്തരിച്ചു

By Web Desk.31 03 2021

imran-azhar

 

കൊച്ചി: സംവിധായകന്‍ ടി. എസ് മോഹനന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഥാകൃത്ത്, തിരക്കഥരചയിതാവ്, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്.

 

കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കള്‍, ബെല്‍റ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടി.എസ്. മോഹന്‍.

 

1979 ല്‍ സുകുമാരന്‍, കൃഷ്ണചന്ദ്രന്‍, വിന്‍സന്റ്, രതീഷ്, പ്രമീള, ശോഭഎന്നിവര്‍ അഭിനയിച്ച് ലില്ലിപ്പൂക്കള്‍ ആയിരുന്നു ആദ്യ ചിത്രം. ലില്ലിപ്പൂക്കള്‍ വന്‍ വിജയമായിരുന്നു.

 

മമ്മൂട്ടി, രതീഷ്, അടൂര്‍ ഭാസി, റാണി പത്മിനി, ജോസ്, വിന്‍സന്റ്, സത്താര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ വിധിച്ചതും കൊതിച്ചതും എന്ന ചിത്രവും വിജയമായി.

 

സുകുമാരന്‍, രതീഷ്, ഉണ്ണിമേരി എന്നിവര്‍ അഭിനയിച്ച ബെല്‍റ്റ് മത്തായിയും വിജയചിത്രമായിരുന്നു. 1983 ലാണ് ചിത്രം പുറത്തുവന്നത്.

 

പ്രംനസീര്‍, രതീഷ്, ദേവന്‍, ഉണ്ണിമേരി, അനുരാധ, ബാലന്‍ കെ നായര്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ശത്രു 1985 ലാണ് റിലീസ് ചെയ്തത്.

 

നടന്‍ സുകുമാരന്‍ നിര്‍മ്മിച്ച പടയണിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുകുമാരന്‍, ദേവന്‍, ശോഭന എന്നിവര്‍ അഭിനയിച്ചിരുന്നു.

 

1993 ല്‍ ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ സിദ്ദീഖ്, ഉര്‍വശി എന്നിവര്‍ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.

 

 

 

OTHER SECTIONS