ഗംഭീര മേക്കോവറില്‍ ദിവ്യ പിള്ള; ശ്രദ്ധേയമായി സൈമണ്‍ ഡാനിയേല്‍ പോസ്റ്റര്‍

By mathew.09 04 2021

imran-azhar

 


വിനീത് കുമാറും ദിവ്യ പിള്ളയും പ്രധാന കഥാപാത്രങ്ങളാകുന്ന സൈമണ്‍ ഡാനിയേല്‍ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ നായിക ദിവ്യ പിള്ളയെ അവനതരിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ പോസ്റ്റര്‍. കിടിലന്‍ മേക്കോവറിലാണ് പോസ്റ്ററില്‍ ദിവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളിലും താന്‍ എത്തുന്നുണ്ടെന്ന് ദിവ്യ നേരത്തെ പറഞ്ഞിരുന്നു.

 

വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യ സിനിമാ ലോകത്തേക്കെത്തിയത്. ഊഴം, മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍, എടക്കാട് ബറ്റാലിയന്‍ 06 എന്നീ ചിത്രങ്ങളിലും ദിവ്യ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. രോഹിത് വി.എസ് സംവിധാനം ചെയ്ത കള ആണ് ദിവ്യയുടേതായി അവസാനം പുറത്തുവന്ന ചിത്രം.

സൈമണ്‍ ഡാനിയേല്‍ എന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഗംഭീര വരവേല്‍പ്പാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. വിനീത് കുമാറിന്റെ സ്റ്റൈലിഷ് ലുക്ക് ആയിരുന്നു പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം.

സാജന്‍ ആന്റണി ആണ് സൈമണ്‍ ഡാനിയേല്‍ സംവിധാനം ചെയ്യുന്നത്. രാകേഷ് കുര്യാക്കോസ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. മൈഗ്രസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. സംവിധായകന്‍ സാജന്‍ ആന്റണി ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വരുണ്‍ കൃഷ്ണയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

OTHER SECTIONS