By Web Desk.11 03 2023
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമാകുന്നു. 'രാവണയുദ്ധം' എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന്‍ തന്നെയാണ്.
വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മോഡലും നടിയും റോബിന്റെ ഭാര്യയുമായ ആരതി പൊടിയാണ് നായിക.
സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും റോബിന്‍ രാധാകൃഷ്ണന്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയിലൂടെയാണ് റോബിന്റെ മലയാള സിനിമയിലേക്കുള്ള പ്രവേശം.
തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറാണ് റോബിന്‍.