ദൃശ്യം 2 ഹിന്ദി പതിപ്പ് ഒരുങ്ങുന്നു; റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍

By mathew.04 05 2021

imran-azhar

 

 


ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി കുമാര്‍ മംഗത് പതക്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷനലിന്റെ ബാനറിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നത്. ഭീമമായ തുകയ്ക്കാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അവകാശം വിറ്റുപോയതെന്നാണ് സൂചന. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മലയാളം പതിപ്പിന്റെ അതേ മേന്മയോടെ ദൃശ്യം 2 ഹിന്ദിയിലും ഒരുക്കുമെന്ന് കുമാര്‍ മംഗത് പതക് പറഞ്ഞു. അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, തബു എന്നിവരായിരുന്നു ദൃശ്യം ഹിന്ദി പതിപ്പിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ചിരുന്നത്. രണ്ടം ഭാഗത്തിലും ഇവര്‍ തന്നെയാകും മുഖ്യ വേഷങ്ങളിലെത്തുക.

 

OTHER SECTIONS