By Lekshmi.27 01 2023
ചെന്നൈ: തെലുങ്കിലെ പ്രശസ്ത ഡബ്ബിങ് കലാകാരൻ ശ്രീനിവാസ മൂർത്തി അന്തരിച്ചു.ഹൃദയാഘാതത്തേ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആയിരത്തിലേറെ ചിത്രങ്ങൾക്കായി ശബ്ദം നൽകിയിട്ടുള്ള മൂർത്തി നന്ദി പുരസ്കാര ജേതാവ് കൂടിയാണ്.
1990കളിലായിരുന്നു ശ്രീനിവാസ മൂർത്തി ഡബ്ബിങ് മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുന്നത്.തെന്നിന്ത്യയിലെയും ബോളിവുഡിലേയും നിരവധി താരങ്ങൾക്ക് തെലുങ്കിൽ ശബ്ദമായത് ശ്രീനിവാസ മൂർത്തിയായിരുന്നു.സിംഗം പരമ്പര ചിത്രങ്ങളിൽ സൂര്യക്കുവേണ്ടി ഡബ്ബ് ചെയ്തത് ഏറെ പ്രശംസ നേടിയിരുന്നു.
അന്യൻ തെലുങ്കിലേക്ക് അപരിചിതുഡു എന്ന പേരിൽ മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തപ്പോൾ വിക്രമിനുവേണ്ടിയും ശബ്ദം നൽകി.മോഹൻലാലിനു വേണ്ടി ജനതാ ഗാരേജ്, ജയറാമിനായി അല വൈകുണ്ഠപുരമുലോ, അജിത്തിനായി വിശ്വാസം, അർജുൻ സർജയ്ക്കായി ഒക്കേ ഒക്കഡു എന്നീ ചിത്രങ്ങളിലും മൂർത്തി ശബ്ദം നൽകി.