'നിങ്ങള്‍ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഒരുക്കുന്നതിനലേക്ക് ഞങ്ങള്‍ മടങ്ങും'; 'സല്യൂട്ടി'ന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

By mathew.24 05 2021

imran-azhar

 

 


ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന 'സല്യൂട്ട്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പോലീസ് യൂണിഫോം
അണിഞ്ഞ് നില്‍ക്കുന്ന ദുല്‍ഖറാണ് പോസ്റ്ററിലുള്ളത്.


'ഒരു ദിവസം ഇവയൊക്കെ കടന്നുപോകും, നിങ്ങള്‍ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഒരുക്കുന്നതിനലേക്ക് ഞങ്ങള്‍ മടങ്ങും' എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്ററിന് താഴെ കമെന്റുകളുമായി എത്തിയത്.

ബോബി സഞ്ജയ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മനോജ് കെ ജയന്‍, അലന്‍സിയര്‍, ലക്ഷ്മി ഗോപാല സ്വാമി, ബിനു പപ്പു, വിജയകുമാര്‍, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

OTHER SECTIONS