റോക്സ്റ്റാറിന് മക്കളുടെ വക മേക്കോവര്‍, രസകരമായ വീഡിയോയുമായി ഡ്വെയ്ന്‍ ജോണ്‍സന്‍

By Greeshma Rakesh.27 03 2023

imran-azhar

 

ലോകമെമ്പാടും നിരവധി ആരാധകരുളള താരമാണ് റോക്ക് എന്ന റോക്സ്റ്റാര്‍ ഡ്വെയ്ന്‍ ജോണ്‍സന്‍. താരം പങ്കുവച്ച ഒരു കുസൃതി വിഡിയോയാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മിക്കപ്പോഴും തന്റെ മക്കളുമൊന്നിച്ചുള്ള നിരവധി വിഡിയോകള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

 

എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ച ഒരു പുത്തന്‍ വിഡിയോയില്‍ മക്കള്‍ അദ്ദേഹത്തിന് മേക്കോവര്‍ ചെയ്യുകയാണ്. മക്കളായ ടിയാനയും ജാസ്മിനും തങ്ങളുടെ മേക്കപ്പ് ചെയ്യാനുള്ള കഴിവ് മുഴുവന്‍ ഡാഡിയുടെ മുഖത്തും മൊട്ടത്തലയിലും പ്രയോഗിക്കുകയാണ്. താരത്തിന്റെ മുഖത്തും തലയിലുമൊക്ക ലിപ്സ്റ്റ് നല്ല കട്ടിയില്‍ തേച്ച് പിടിപ്പിക്കുയാണ് രണ്ടാളും. മക്കളുടെ ആഗ്രഹത്തിനൊപ്പം മില്‍ക്കുന്ന ഒരു സൂപ്പര്‍ കൂള്‍ ഡാഡിയെ വീഡിയോയില്‍ കാണാം. തലയിലേയും മുഖത്തേയും ലിപ്സ്റ്റിക്ക് കളയാന്‍ ഒരു മണിക്കൂറെടുത്തുവെന്നാണ് അദ്ദേഹം വിഡിയോയ്ക്ക് താഴെ കുറിച്ചത്.

 

സൂപ്പര്‍സ്റ്റാറെന്നോ ഗുസ്തിക്കാരനെന്നോ അതും പോരെങ്കില്‍ ബിസിനസുകാരനെന്നോ ഡ്വെയ്ന്‍ ജോണ്‍സണെ വിളിക്കാം. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുളള റോക്കിന് ഇതിലെല്ലാമുപരിയായി അച്ഛനെന്ന റോളാണ് ഇപ്പോള്‍ ഏറ്റവുമിഷ്ടം. മൂന്ന് മക്കളുളള റോക്കിന്റെ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും നിറയെ മക്കളോടൊപ്പമുളള ചിത്രങ്ങളാണ്.

 

 മക്കളോടൊപ്പം ചിലവഴിക്കുന്ന സമയമാണ് തനിക്കേറ്റവും വിലപ്പെട്ടതെന്നും തനിക്ക് കിട്ടാത്തത് മക്കള്‍ക്ക് നല്‍കണമെന്നും മുമ്പും പല അഭിമുഖങ്ങളിലും ഡ്വെയ്ന്‍ പറഞ്ഞിട്ടുണ്ട്. സിനിമകളില്‍ വില്ലനായും പരുക്കന്‍ കഥാപാത്രമായും പ്രത്യക്ഷപ്പെടുന്ന ഡ്വെയ്‌നിന്റെ ഡാഡി റോള്‍ അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

OTHER SECTIONS