എംപുരാനില്‍ മമ്മൂട്ടി? സൂചന നല്‍കി ബൈജു!

By Web Desk.24 02 2023

imran-azhar

 

 

മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി ടീമിന്റെ ലൂസിഫര്‍ മലയാള സിനിമാ വ്യവസായത്തിലെ ഒരു നാഴികക്കല്ലാണ്. വിശാലമായ കാന്‍വാസില്‍ ഒഴുക്കിയ ചിത്രം ബോക്‌സോഫീസില്‍ കത്തിക്കയറി, മലയാള സിനിമയുടെ ആത്മവിശ്വാസം ഉയര്‍ത്തി.

 

മുരളി ഗോപിയുടെ കരുത്തുറ്റ തിരക്കഥയും പൃഥ്വിരാജിന്റെ വേറിട്ട സംവിധാന ശൈലിയും മോഹന്‍ലാലിന്റെ മാസ് പ്രകടനവും ലൂസിഫറിന്റെ ഹൈലൈറ്റുകളാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം, എംപുരാന്‍ പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. എംപുരാന്റെ വിശേഷങ്ങളെല്ലാം ഏറെ ആഘോഷിക്കാപ്പെടാറുണ്ട്.

 

ലൂസിഫര്‍ സിനിമയിലെ മുരുകന്‍ എന്ന രാഷ്ട്രിയക്കാരനായി മികച്ച പ്രകടനമായിരുന്നു ബൈജു സന്തോഷ് കാഴ്ചവച്ചത്. എമ്പുരാന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ബൈജു. മറ്റൊരു സസ്‌പെന്‍സും ബൈജു നല്‍കുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടി അതിഥിയായി എത്തുന്നുണ്ടോ?

 

എന്നെ ഒരു നാലു ദിവസം മുന്‍പ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തില്‍ ലൊക്കേഷന്‍ കാണാന്‍ പോയതാണെന്ന് പറഞ്ഞു. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിങ് ഉണ്ട്. വേറൊരു ലെവല്‍ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം.

 

ഈ സിനിമയില്‍ ലാലേട്ടന്റെ കൂടെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയില്‍ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്കു അറിയില്ല കേട്ടോ. മലയാള സിനിമയില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ-ബൈജു പറയുന്നു.

 

മമ്മൂട്ടി കൂടി വന്നാല്‍ എംപുരാന്‍ മെഗാ മാസ്സാകും ബൈജുവിന്റെ വാക്കുകള്‍ക്ക് ആരാധകരുടെ കമന്റ്.

 

 

 

 

OTHER SECTIONS