ഓസ്‌കര്‍ നേട്ടത്തിന് ശേഷം സൂപ്പര്‍ഹീറോ ചിത്രവുമായി ക്ലോയ് ഷാവോ; 'എറ്റേണല്‍സ്' ട്രെയിലര്‍ പുറത്ത്

By mathew.25 05 2021

imran-azhar

 

 


ക്ലോയ് ഷാവോ ഒരുക്കുന്ന സൂപ്പര്‍ ഹീറോ ചിത്രമായ 'എറ്റേണല്‍സി'ന്റെ ട്രെയിലര്‍ പുറത്ത്. മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആഞ്ജലീന ജോളി, ഡോണ്‍ ലീ, സല്‍മ ഹായെക് എന്നീ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തിന് ശേഷം ക്ലോയി ഷാവോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എറ്റേണല്‍സ്'.

 

ക്ലോയി ഷാവോ, പാട്രിക് ബെര്‍ലെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ളവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രം നവംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

2019 ജൂലൈയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മാര്‍വല്‍ സ്റ്റുഡിയോസ് ആദ്യമായി ഒരു എല്‍ജിബിറ്റിക്യൂ സൂപ്പര്‍ഹീറോയെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

OTHER SECTIONS