ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും ചിത്രീകരണം പുനരാരംഭിച്ചു

By santhisenanhs.25 09 2022

imran-azhar

 

ഫഹദ് ഫാസിൽ നായകനാകുന്ന പാച്ചുവും അത്ഭുതവിളക്കും സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.

 

മുംബൈ പശ്ചാത്തലമാക്കിയുള്ള ഒരു യുവാവായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. മുകേഷ്, ഇന്നസെന്റ് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയത്.

 

ശരൺ വേലായുധൻ പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയുടെ ഛായാഗ്രഹണവും ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍ തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.

 

ഏറെ നാളായി സത്യൻ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു വരുകയായിരുന്നു അഖിൽ. ഫഹദ്- സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശനിലും അഖിൽ സഹസംവിധായകനായിരുന്നു.

OTHER SECTIONS