By Lekshmi.18 03 2023
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.ഒരു ഹാസ്യചിത്രമായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.വിഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
ഫഹദ് ഫാസിലിനോടെപ്പം ഇന്നസെന്റ്, ഇന്ദ്രന്‍സ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്.