കാത്തോലിക്കാ പിതാവ് ബിജുമേനോന്‍പറമ്പില്‍ ഇസ്ലാം മതം സ്വീകരിച്ചു; വൈറല്‍ മെസേജ്

By SM.23 09 2022

imran-azhar

 

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ് നടന്‍ ബിജു മേനോനെ ചുറ്റിപ്പറ്റിയുള്ള ഒരു മെസേജ്. Muslims in Czechia എന്നുപേരുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശമാണ് വൈറലായി മാറിയിരിക്കുന്നത്.

 

ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജുമേനോന്‍ പറമ്പില്‍ ഇസ്ലാം മതം സ്വീകരിച്ചെന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന സന്ദേശം. ബിജു മേനോന്‍ ക്രിസ്തീയ വേഷത്തിലും ഇസ്ലാമിക വേഷത്തിലും നില്‍ക്കുന്ന രണ്ട് ചിത്രങ്ങളും സന്ദേശത്തിനൊപ്പം പ്രചരിക്കുന്നുണ്ട്.

 

റോമന്‍സിലെയും മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെയും ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. റോമന്‍സിലെ ഫാദര്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തിന്റെ ചിത്രവും മരുഭൂമിയിലെ ആനയെ അറബി വേഷത്തിന്റെയും ചിത്രങ്ങളെ സംയോജിപ്പിച്ചാണ് പ്രചരിക്കുന്നത്.

 

വാര്‍ത്ത സത്യമാണെന്ന് കരുതി നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തു. എന്നാല്‍ തമാശ മനസ്സിലാക്കിയ മലയാളികളാണ് ഇപ്പോള്‍ ട്രോള്‍ രൂപത്തില്‍ സ്‌കീന്‍ ഷോട്ടുകള്‍ പങ്കുവെയ്ക്കുന്നത്.

OTHER SECTIONS