ആഗോളതലത്തില്‍ 250 മില്യന്‍ ഡോളര്‍; റെക്കോര്‍ഡ് കളക്ഷനുമായി ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9

By mathew.08 06 2021

imran-azhar


ആഗോളതലത്തില്‍ 250 മില്ല്യന്‍ ഡോളറിലധികം സ്വന്തമാക്കി ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9. വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ് മുതലായ രാജ്യങ്ങളില്‍ റിലീസ് ഇല്ലാതിരുന്നിട്ടും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ചിത്രത്തിന് സാധിച്ചു. ചൈനയില്‍ നിന്നാണ് ചിത്രം ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയത്. ചൈനയില്‍ നിന്ന് മാത്രമായി 203 മില്ല്യന്‍ ഡോളറാണ് ചിത്രം നേടിയത്. മെയ് 19നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

വിന്‍ ഡീസല്‍, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്‌സണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ജസ്റ്റിന്‍ ലിന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജസ്റ്റിന്‍ ലിന്നും ഡാനിയേല്‍ കേസിയും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.

 

 

 

 

 

 

 

OTHER SECTIONS