സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനവും പണം തട്ടലും; നിർമാതാവ് പിടിയിൽ

By Lekshmi.03 02 2023

imran-azhar

 

 

കൊച്ചി: സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി രാജ്യത്തെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്യവസായിയും നിര്‍മാതാവുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍ (57) യാണ് സെൻട്രൽ പോലീസ് അറസ്റ്റ്‌ ചെയ്തത്.1986-1992 കാലഘട്ടത്തിലെ ആട്,തേക്ക്,മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണ് ഇയാള്‍.

 

 

തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 15 വര്‍ഷമായി വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു.80 പവന്‍ സ്വര്‍ണവും 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു.

 

 

പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടി.ഹൈക്കോടതി കഴിഞ്ഞയാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

 

OTHER SECTIONS